തി​രു​വ​ന​ന്ത​പു​രം ∙ വ​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തേ​യും അ​മ്മ​യേ​യും തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​ക്കം നെ​ടി​യ​വി​ള വീ​ട്ടി​ൽ വ​ത്സ​ല (71) അ​രു​ൺ (42) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വീ​ടി​ന്‌ പി​ൻ​വ​ശ​ത്തു​ള്ള ചാ​യ്പി​ലാ​ണ് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ‌ആ​ത്മ​ഹ​ത്യ​ക്കു​റി​പ്പ് വാ​ട്സാ​പ്പി​ലൂ​ടെ സു​ഹൃ​ത്തു​ക്ക​ൾ​ക്ക് അ​രു​ൺ അ​യ​ച്ചു​ന​ൽ​കി​യി​രു​ന്നു.

ത​നി​ക്കെ​തി​രെ വ്യാ​ജ ജാ​തി​ക്കേ​സും മോ​ഷ​ണ​ക്കേ​സും ന​ൽ​കി​യ​ത് കാ​ര​ണം ജീ​വി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്നാ​ണ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പി​ൽ പ​റ​യു​ന്ന​ത്.

പ്ര​ദേ​ശ​വാ​സി​ക​ളാ​യ വി​നോ​ദ്, സ​ന്തോ​ഷ്‌, അ​ജ​യ​ൻ, ബി​നി സ​ത്യ​ൻ എ​ന്നി​വ​രാ​ണ് മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളെ​ന്ന് കു​റി​പ്പി​ലു​ണ്ട്. കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​ണ് വ​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടാം വാ​ർ​ഡ് മെ​മ്പ​റാ​യ അ​രു​ൺ.