അൻവർ കൈവിട്ടു; എന്‍.കെ.സുധീര്‍ ബിജെപിയില്‍ ചേര്‍ന്നു
Monday, July 14, 2025 7:51 PM IST
തിരുവനന്തപുരം: തൃണമൂൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട എന്‍.കെ.സുധീര്‍ ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുമായി ചർച്ച നടത്തിയശേഷമാണ് അദ്ദേഹം ബിജെപി അംഗത്വം സ്വീകരിച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍, ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി എന്നിവർ പങ്കെടുത്തു. ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാര്‍ഥിയായി മത്സരിച്ച സുധീര്‍ 3920 വോട്ടുകൾ നേടിയിരുന്നു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്ന് ആരോപിച്ച് സുധീറിനെ മൂന്ന് വര്‍ഷത്തേക്ക് തൃണമൂല്‍ കോണ്‍ഗ്രസിൽ നിന്ന് പുറത്താക്കിയിരുന്നു. ടിഎംസി നേതാവ് പി.വി.അന്‍വറാണ് സുധീറിനെ പുറത്താക്കിയ കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.