കോടതി ഓഫീസ് മുറിയിൽ തീപിടിത്തം; തൊണ്ടിമുതലുകൾ കത്തിനശിച്ചു
Monday, July 14, 2025 10:23 PM IST
തിരുവനന്തപുരം: കാട്ടാക്കടയിലെ അതിവേഗ പോക്സോ കോടതിയുടെ ഓഫീസ് മുറിയിൽ തീപിടിച്ച് തൊണ്ടിമുതലുകൾ കത്തിനശിച്ചു. ഷോർട്ട് സെർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
കാട്ടാക്കട അഗ്നിരക്ഷ യൂണിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി. കാട്ടാക്കട കെഎസ്ആർടിസി ബസ്റ്റാൻഡിന് എതിർവശത്തുള്ള മൂന്നുനില കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് പോക്സോ കോടതി പ്രവർത്തിക്കുന്നത്.