കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ല്‍ ന​ഷ്ട​മാ​യ 54.79 കോ​ടി രൂ​പ തി​രി​ച്ചു പി​ടി​ച്ച് സൈ​ബ​ര്‍ ഓ​പ്പ​റേ​ഷ​ന്‍​സ് വി​ഭാ​ഗം.

2025 ജ​നു​വ​രി ഒ​ന്നു മു​ത​ല്‍ ജൂ​ണ്‍ 30 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ഈ ​ആ​റു മാ​സ​ത്തി​നി​ട​യി​ല്‍ പ​ണം ന​ഷ്ട​മാ​യ​തു സം​ബ​ന്ധി​ച്ച് 19,927 പ​രാ​തി​ക​ളാ​ണ് കേ​ര​ള പോ​ലീ​സി​ന്‍റെ സൈ​ബ​ര്‍ സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ത്തി​ന് ല​ഭി​ച്ച​ത്. 351 കോ​ടി രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്.

പ​രാ​തി​ക​ളി​ലേ​റെ​യും മ​ല​പ്പു​റം ജി​ല്ല​യി​ല്‍ നി​ന്നാ​ണ്. ഇ​വി​ടെ​നി​ന്ന് 2,892 പ​രാ​തി​ക​ളാ​ണ് ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് സം​ബ​ന്ധി​ച്ച് ല​ഭി​ച്ച​ത്. പ​രാ​തി​ക​ളി​ല്‍ ര​ണ്ടാം സ്ഥാ​നം എ​റ​ണാ​കു​ളം സി​റ്റി​യി​ലാ​ണ്. 2,268 പ​രാ​തി​ക​ളാ​ണ് ഇ​വി​ടെ​നി​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

2,226 പ​രാ​തി​ക​ളു​മാ​യി പാ​ല​ക്കാ​ട് ജി​ല്ല മൂ​ന്നാം സ്ഥാ​ന​ത്തു​ണ്ട്. കു​റ​വ് പ​രാ​തി​ക​ള്‍ വ​യ​നാ​ട് ജി​ല്ല​യി​ല്‍​നി​ന്നാ​ണ് 137 പ​രാ​തി​ക​ള്‍ മാ​ത്ര​മാ​ണ് ഇ​വി​ടെ​നി​ന്ന് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.

ട്രേ​ഡിം​ഗ് കൊ​ണ്ടു​പോ​യ​ത് 151 കോ​ടി രൂ​പ

ഉ​ള്ള സ​മ്പാ​ദ്യം ഇ​ര​ട്ടി​യാ​ക്കാ​നു​ള്ള ആ​ര്‍​ത്തി​മൂ​ല​മാ​ണ് പ​ല​രും ട്രേ​ഡിം​ഗി​ലേ​ക്ക് തി​രി​യു​ന്ന​ത്. എ​ന്നാ​ല്‍ കേ​ര​ള പോ​ലീ​സി​ന് ല​ഭി​ച്ച പ​രാ​തി​ക​ളി​ല്‍ അ​ധി​ക​വും ട്രേ​ഡിം​ഗി​ലൂ​ടെ പ​ണം ന​ഷ്ട​മാ​യ​തു സം​ബ​ന്ധി​ച്ചു​ള്ള​താ​ണ്.

151 കോ​ടി രൂ​പ​യാ​ണ് ട്രേ​ഡിം​ഗി​ലൂ​ടെ ന​ഷ്ട​മാ​യ​ത്. ഉ​ന്ന​ത ഉ​ദ്യോ​ഗ​ത്തി​ല്‍​നി​ന്നു വി​ര​മി​ച്ച​വ​രും വി​ദ്യാ​സ​മ്പ​ന്ന​രു​മാ​യി​ട്ടു​ള്ള​വ​രാ​ണ് ത​ട്ടി​പ്പി​ന് ഇ​ര​യാ​യ​വ​രി​ല്‍ ഏ​റെ​യും. റി​ട്ട. ഓ​ഫീ​സ​ര്‍​മാ​ര്‍, ഡോ​ക്ട​ര്‍​മാ​ര്‍ എ​ന്നി​വ​രെ​ല്ലാം ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. 40 മു​ത​ല്‍ 60 വ​രെ പ്രാ​യ​പ​രി​ധി​യി​ലു​ള്ള​വ​രാ​ണ് ട്രേ​ഡിം​ഗ് ത​ട്ടി​പ്പി​ന്‍റെ ഇ​ര​ക​ള്‍.

ഗോ​ള്‍​ഡ​ന്‍ അ​വ​ര്‍ മു​ഖ്യം

ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ​ല്‍ പ​ണം ന​ഷ്ട​പ്പെ​ട്ട സ​മ​യം മു​ത​ല്‍ ഒ​രു മ​ണി​ക്കൂ​റി​ന​കം (GOLDEN HOUR) പ​രാ​തി റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന​തി​ലൂ​ടെ ന​ഷ്ട​പ്പെ​ട്ട തു​ക പൂ​ര്‍​ണ​മാ​യും തി​രി​കെ ല​ഭി​ക്കും.

ഇ​ത്ത​ര​ത്തി​ല്‍ ന​ഷ്ട​മാ​യ 10 ല​ക്ഷം രൂ​പ, 20 ല​ക്ഷം രൂ​പ എ​ന്നി​വ പോ​ലീ​സ് തി​രി​ച്ചു​പി​ടി​ക്കു​ക​യു​ണ്ടാ​യി. ഓ​ണ്‍​ലൈ​ന്‍ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ന് ഇ​ര​യാ​യാ​ല്‍ ഉ​ട​ന്‍ ത​ന്നെ 1930 എ​ന്ന സൗ​ജ​ന്യ ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ടോ, https://cybercrime.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് മു​ഖേ​ന​യോ പ​രാ​തി​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.