ഫൗജ സിംഗിനെ ഇടിച്ചിട്ട വാഹനം തിരിച്ചറിഞ്ഞു
Tuesday, July 15, 2025 10:31 PM IST
ജലന്ദർ: വാഹനാപകടത്തിൽ കൊല്ലപ്പെട്ട മാരത്തണ്‍ ഓട്ടക്കാരന് ഫൗജ സിംഗി(114)നെ ഇടിച്ച വാഹനം തിരിച്ചറിഞ്ഞു. സംഭവം കഴിഞ്ഞ് 24 മണിക്കൂറിന് ശേഷമാണ് പോലീസ് വാഹനം തിരിച്ചറിഞ്ഞത്.
സിസിടിവി ദൃശ്യങ്ങൾ ഉപയോഗിച്ച് പോലീസ് നടത്തിയ അന്വേഷണത്തിൽ പഞ്ചാബ് രജിസ്ട്രേഷനിലുള്ള വെളുത്ത ടയോട്ട ഫോർച്യൂണർ കാറാണ് ഫൗജ സിംഗിനെ ഇടിച്ചിട്ടതെന്ന് പോലീസ് കണ്ടെത്തി. എന്നാൽ വാഹനം ഓടിച്ചയാളെ കണ്ടെത്താനായിട്ടില്ല.
വാഹനം ഓടിച്ചയാളെ കണ്ടെത്താൻ പോലീസ് ഒന്നിലധികം സംഘങ്ങൾ രൂപീകരിച്ചിട്ടുണ്ട്. 1911 ഏപ്രിലിൽ പഞ്ചാബിലായിരുന്നു ജനനം. ഫൗജ സിംഗിന്റെ ആദ്യ മാരത്തൺ മത്സരം 89-ാം വയസിലായിരുന്നു. 2013-ൽ നടന്ന ഹോങ്കോങ്ങ് മാരത്തണായിരുന്നു അവസാന മത്സരം.