വയനാട്ടിൽ കൂട്ടബലാത്സംഗം; കൗമാരക്കാരിയെ മദ്യം നൽകി പീഡിപ്പിച്ചു
Wednesday, July 16, 2025 7:50 PM IST
കൽപ്പറ്റ: വയനാട്ടിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് പേർ ചേർന്ന് 16 കാരിയെ മദ്യം നൽകി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മാനന്തവാടി സ്വദേശികളായ ആഷിഖും ജയരാജുമാണ് അറസ്റ്റിലായത്.