കമ്പംമേട് ഹാഷിഷ് ഓയിൽ കേസ്; മുങ്ങി നടന്നിരുന്ന പ്രതി പിടിയിൽ
Wednesday, July 16, 2025 10:49 PM IST
ഇടുക്കി: കമ്പംമേട് ഹാഷിഷ് ഓയിൽ കേസിൽ മുങ്ങി നടന്നിരുന്ന മൂന്നാം പ്രതി പിടിയിൽ. കോട്ടയം അതിരംമ്പുഴ മണാടിയിൽ ഷിനാജ് (49) ആണ് പിടിയിലായത്.
കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഷിനോജിനെ പിടികൂടിയത്. കമ്പംമേട്ട് പോലീസ് കഴിഞ്ഞ മാർച്ചിൽ രജിസ്റ്റർ ചെയ്ത ഹാഷിഷ് ഓയിൽ കേസിലെ മൂന്നാം പ്രതിയാണ് അറസ്റ്റിലായ ഷിനാജ്.
2025 മാർച്ചിൽ 105 ഗ്രം ഹാഷിഷ് ഓയിലുമായി കരുണപുരത്തിനു സമീപത്തു നിന്ന് ആലപ്പുഴ സ്വദേശി അഷ്കർ (49) നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ രണ്ടാം പ്രതിയും ഹാഷിഷ് ഓയിൽ അഷ്കറിനു നൽകുകയും ചെയ്ത എറണാകുളം സ്വദേശി ആശ്മോൻ (49) നെ രണ്ടാഴ്ച മുൻപ് പോലീസ് എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്തിരുന്നു.