തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്ത് ശ​ക്ത​മാ​യ മ​ഴ​യി​ൽ വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ൽ വ്യാ​പ​ക നാ​ശം. കോ​ഴി​ക്കോ​ട് കു​റ്റ്യാ​ടി ചു​രം വ​ഴി​യു​ള്ള ഗ​താ​ഗ​തം മ​ണ്ണി​ടി​ഞ്ഞ് വീ​ണ് പൂ​ർ​ണ​മാ​യും ത​ട​സ​പ്പെ​ട്ടു.

കോ​ഴി​ക്കോ​ട് വി​ല​ങ്ങാ​ട് പാ​ല​ത്തി​ൽ വെ​ള്ളം ക​യ​റി. പു​ല്ലു​വ പു​ഴ​യി​ൽ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു. കോ​ഴി​ക്കോ​ട് ക​ട​ന്ത​റ പു​ഴ​യി​ൽ മ​ല​വെ​ള്ള പാ​ച്ചി​ലു​ണ്ടാ​യി. മ​രു​തോ​ങ്ക​ര പ​ശു​ക്ക​ട​വ് മേ​ഖ​ല​ക​ളി​ൽ നി​ന്നും 13 കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ച്ചു.

കോ​ഴി​ക്കോ​ട് ചെ​മ്പ​നോ​ട​യി​ൽ നി​ന്നും 13 കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ർ​പ്പി​ച്ചു. പെ​രു​വ​ണ്ണാ​മൂ​ഴി,ചെ​മ്പ​നോ​ട പാ​ല​ത്തി​ൽ വെ​ള്ളം ക​യ​റി. തൊ​ട്ടി​ൽ​പ്പാ​ലം പു​ഴ​യി​ലും മ​ല​വെ​ള്ള പാ​ച്ചി​ലു​ണ്ടാ​യി. ദേ​ശീ​യ​പാ​ത​യി​ൽ കോ​ഴി​ക്കോ​ട് കൊ​ല്ല​ഗ​ൽ റോ​ഡി​ൽ ഈ​ങ്ങാ​പ്പു​ഴ​യി​ൽ റോ​ഡി​ൽ വെ​ള്ളം ക​യ​റി.

വി​ഷ്ണു​മം​ഗ​ലം ബ​ണ്ട് ക​വി​ഞ്ഞൊ​ഴു​കി. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളാ​യ ചെ​റു​മോ​ത്ത് റോ​ഡി​ൽ വെ​ള്ളം ക​യ​റി ഗ​താ​ഗ​തം ത​ട​സ​പെ​ട്ടു. ക​രി​ങ്ങാ​ട്,കൈ​വേ​ലി റോ​ഡി​ൽ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ഗ​താ​ഗ​തം ത​ട​സ​പെ​ട്ടു. കു​റ്റ്യാ​ടി മ​രു​തോ​ങ്ക​ര, കൂ​രാ​ച്ചു​ണ്ട് മേ​ഖ​ല​യി​ലും ശ​ക്ത​മാ​യ മ​ഴ പെ​യ്തു.