കനത്ത മഴ; സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Thursday, July 17, 2025 6:49 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു.
കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍, കാസർഗോഡ് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കാസര്‍ഗോഡ്, തൃശൂര്‍, വയനാട് ജില്ലകളില്‍ പ്രൊഫഷണൽ കോളജുകൾക്കടക്കമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
കോഴിക്കോടും കണ്ണൂരും സ്കൂളുകൾ, അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ എന്നിവക്കാണ് അവധി. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പിഎസ്സി പരീക്ഷകൾക്കടക്കം മാറ്റമില്ലെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലെ അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന് സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി ബാധകമായിരിക്കും.