പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചുകയറി; രണ്ടുപേർക്ക് പരിക്ക്
Thursday, July 17, 2025 10:19 AM IST
കോന്നി: പുനലൂർ മുവാറ്റുപുഴ സംസ്ഥാന പാതയിൽ പിക്കപ്പ് വാൻ നിയന്ത്രണം വിട്ടു കടയിലേക്ക് ഇടിച്ചു കയറി. രണ്ടുപേർക്ക് പരിക്കേറ്റു. കോന്നി നെടുമൺകാവിൽ ഇന്നു രാവിലെ ആറരയോടെയാണ് അപകടം നടന്നത്.
കോന്നി ഭാഗത്ത് നിന്നും കലഞ്ഞൂർ ഭാഗത്തേക്ക് കോഴികളുമായി പോയ പിക്കപ്പ് വാഹനമാണ് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ വാഹനത്തിന്റെ നിയന്ത്രണം വിടുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. അപകടസമയം കട അടച്ചിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.