സ്കൂളില്‍വച്ച് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം; പോലീസ് കേസെടുത്തു
Thursday, July 17, 2025 1:46 PM IST
തിരുവനന്തപുരം: സ്കൂളിൽവച്ച് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തിൽ പോലീസ് കേസെടുത്തു. അസ്വാഭാവിക മരണത്തിനാണ് ശാസ്താംകോട്ട പോലീസ് കേസെടുത്തത്.
തേവലക്കര ബോയ്സ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥി മിഥുൻ (13) ആണ് സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ചത്. ഇന്ന് രാവിലെ സ്കൂൾ കെട്ടിടത്തിനു മുകളിൽ വീണ ചെരുപ്പെടുക്കാൻ ശ്രമിക്കുമ്പോഴാണ് അപകടം. കളിക്കുന്നതിനിടെ ചെരുപ്പ് കെട്ടിടത്തിന് മുകളിലേക്ക് വീഴുകയായിരുന്നു. ഇതെടുക്കാനായി കുട്ടി കയറിയപ്പോഴാണ് ഷോക്കേറ്റത്.
ഉടൻതന്നെ സ്കൂൾ അധികൃതരും സഹപാഠികളും ചേർന്ന് മിഥുനെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സമീപത്തെ വീട്ടിലേയ്ക്കുള്ള കെഎസ്ഇബിയുടെ ലൈന്‍ താഴ്ന്നു കിടക്കുകയായിരുന്നു. ഇതില്‍ തട്ടിയാണ് കുട്ടിക്ക് ഷോക്കേറ്റത്.
അതേസമയം വൈദ്യുതി ലൈൻ മാറ്റാൻ കെഎസ്ഇബിയോട് ആവശ്യപ്പെട്ടിരുന്നെന്നാണ് സ്കൂൾ അധികൃതരുടെ വാദം. എന്നാല്‍ അപകടസാധ്യത സ്കൂള്‍ അധികൃതരെ അറിയിച്ചിരുന്നെന്നാണ് കെഎസ്ബി അധികൃതര്‍ അവകാശപ്പെടുന്നത്. ഷോക്കേൽക്കാത്ത ലൈൻ വലിക്കാമെന്ന് അറിയിച്ചിരുന്നെന്നും അധികൃതർ പറയുന്നു.