ശബരിമല തീർഥാടകർ സഞ്ചരിച്ച ബസുകൾ കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്
Thursday, July 17, 2025 5:17 PM IST
കോട്ടയം: ശബരിമല തീർഥാടകർ സഞ്ചരിച്ച ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി പേർക്ക് പരിക്ക്. എരുമേലി കണമല അട്ടിവളവിലുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകുന്നേരം 3.30നുണ്ടായ അപകടത്തിൽ ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച ബസുകൾ കൂട്ടിയിടിക്കുകയായിരുന്നു.
പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.