തുർക്കിയിലുള്ള മിഥുന്റെ അമ്മയെ ബന്ധപ്പെട്ടു; ഉടൻ നാട്ടിലേക്ക് തിരിക്കും
Thursday, July 17, 2025 6:42 PM IST
കൊല്ലം: സ്കൂളിൽവച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ വിയോഗവാർത്ത അറിയാതെ തുർക്കിയിലുള്ള അമ്മ സുജ ഉടൻ നാട്ടിലേക്ക് തിരിക്കും. മകന് അപകടം സംഭവിച്ചു എന്നുമാത്രമാണ് അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.
കുവൈറ്റിൽ ജോലി ചെയ്യുകയായിരുന്നു സുജ. ഇവർ വീട്ടുജോലിക്കായി പോയ കുടുംബം തുർക്കിയിലേക്ക് വിനോദയാത്ര പോയിരിക്കുകയായിരുന്നു. ആ കുടുംബത്തിനൊപ്പമാണ് സുജ. നാല് മാസം മുമ്പാണ് ഇവർ വിദേശത്തേക്ക് പോയത്.
സുജ നാട്ടിലെത്തിയശേഷമെ സംസ്കാരം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കൂവെന്ന് ബന്ധുക്കൾ പറഞ്ഞു. മിഥുന്റെ അമ്മയെ എത്രയും വേഗം നാട്ടിലെത്തിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ചെയ്യുമെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞു.