മണ്‍സൂണ്‍ ചതിച്ചു; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇംഗ്ലണ്ടില്‍ തന്നെ
Monday, July 21, 2025 6:06 AM IST
ലണ്ടന്‍: അടുത്ത മൂന്ന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇംഗ്ലണ്ടില്‍ തന്നെ നടത്തുമെന്ന് ഐസിസി. 2027ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് വേദിയൊരുക്കാന്‍ താത്പര്യമുണ്ടെന്ന് ബിസിസിഐ നേരത്തെ ഐസിസിയെ അറിയിച്ചിരുന്നു.
എന്നാല്‍ ഇന്ത്യയിലെ മണ്‍സൂണ്‍ കാലമായ ജൂണിലാണ് ഫൈനല്‍ നടക്കുക. ഇതാണ് ബിസിസിഐയ്ക്ക് തിരിച്ചടിയായത്. 2019ല്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയതിന് ശേഷം എല്ലാ ഫൈനലിനും വേദിയായത് ഇംഗ്ലണ്ടാണ്. 2021ലെ ഫൈനലില്‍ ഇന്ത്യയും ന്യൂസിലന്‍ഡും ഏറ്റുമുട്ടിയപ്പോള്‍ ഇംഗ്ലണ്ടിലെ സതാംപ്ടണാണ് വേദിയായത്.
2023ലെ ഫൈനൽ മത്സരം ഓവലിലും ഇത്തവണത്തേത് ലോര്‍ഡ്സിലുമാണ് നടത്തിയത്. ഫൈനലില്‍ ഓസ്ട്രേലിയായെ തകർത്ത് ദക്ഷിണാഫ്രിക്ക ചാമ്പ്യന്മാരവുകയും ചെയ്തു.