സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാല: പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും
Monday, July 21, 2025 9:48 AM IST
തിരുവനന്തപുരം: നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ പുലിപ്പല്ല് മാലയുമായി ബന്ധപ്പെട്ട പരാതിയിൽ പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് എ.എ. മുഹമ്മദ് ഹാഷിമിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.
രാവിലെ പത്തരയ്ക്ക് പട്ടിക്കാട് റെയിഞ്ച് ഓഫീസർക്ക് മുന്നിൽ ഹാജരാകാനാണ് നിർദേശം നല്കിയിരിക്കുന്നത്. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് മുഹമ്മദ് ഹാഷിം സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നൽകിയത്.
തൃശൂരിലെ ഒരു പൊതുചടങ്ങിൽ സുരേഷ് ഗോപി പുലിപ്പല്ലുളള മാല അണിഞ്ഞ് പങ്കെടുത്തു എന്നും താരത്തിന്റേത് വന്യജീവി സംരക്ഷണ നിയമത്തിന്റെ ലംഘനമാണെന്നും പരാതിയിൽ പറയുന്നു.