മാധ്യമവിലക്കല്ല പോംവഴി; ആലപ്പുഴയില്‍ നടന്നത് അന്വേഷിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി
Monday, July 21, 2025 10:19 AM IST
തിരുവനന്തപുരം: മേൽക്കൂര തകർന്നുവീണ ആലപ്പുഴ കാർത്തികപ്പള്ളി യുപി സ്കൂളിൽ സിപിഎം പ്രവര്‍ത്തകര്‍ മാധ്യമങ്ങളെ തടഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. സ്കൂളില്‍ പ്രശ്നം ഉണ്ടാകുമ്പോള്‍ മാധ്യമങ്ങളെ തടഞ്ഞിട്ട് കാര്യമില്ലെന്ന് മന്ത്രി പ്രതികരിച്ചു.
മാധ്യമങ്ങളെ ഇറക്കിവിടേണ്ട കാര്യമില്ല. ജനാധിപത്യ പ്രക്രിയയില്‍ പല പ്രശ്നങ്ങളും പുറത്തുകൊണ്ടുവരുന്നത് മാധ്യമങ്ങളാണ്.
മാധ്യമവിലക്കല്ല പോംവഴി. ആലപ്പുഴ കാര്‍ത്തികപ്പള്ളി യുപി സ്കൂലില് നടന്ന സംഭവങ്ങള്‍ അന്വേഷിക്കും. ഇക്കാര്യത്തില്‍ പഞ്ചായത്തിനോട് വിശദീകരണം തേടുമെന്നും മന്ത്രി പ്രതികരിച്ചു.