മരണത്തെപ്പോലും ഉപയോഗിക്കുന്നു, സിപിഎം നേതൃത്വത്തിന് കഴുകന്റെ മനസ്: രാഹുൽ മാങ്കൂട്ടത്തിൽ
Monday, July 21, 2025 3:40 PM IST
തിരുവനന്തപുരം: വിതുരയില്‍ യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ സമരം മൂലം യുവാവിന് ചികിത്സ വൈകിയെന്ന ആരോപണങ്ങൾ തള്ളി സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. കുടുംബത്തിനു പോലും അങ്ങനെയൊരു പരാതിയില്ലെന്നും മരണത്തെപ്പോലും ഉപയോഗിക്കുന്ന സിപിഎമ്മിന് കഴുകന്റെ മനസാണെന്നും രാഹുല്‍ പറഞ്ഞു.
ആരോഗ്യ മേഖലയുടെ അവസ്ഥ മറിച്ചുപിടിച്ച് കോണ്‍ഗ്രസിന്റെ സമരത്തെ പൊളിക്കാനുള്ള ആയുധമാക്കി മാറ്റുകയാണ്. എന്നാല്‍ സമരം തുടരുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ കൂട്ടിച്ചേർത്തു.
ആംബുലൻസ് തടഞ്ഞ സംഭവത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി ലാല്‍ റോഷി ഉള്‍പ്പെടെ കണ്ടാലറിയാവുന്ന 10 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഹോസ്പിറ്റല്‍ ആക്ട് പ്രകാരം ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസ്.