തി​രു​വ​ന​ന്ത​പു​രം: മു​ൻ മു​ഖ്യ​മ​ന്ത്രി വി.​എ​സ്.അച്യു​താ​ന​ന്ദ​ന് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​ൻ തി​രു​വ​ന​ന്ത​പു​രം ലോ ​കോ​ള​ജ് ജം​ഗ്‌​ഷ​നി​ലെ വേ​ലി​ക്ക​ക​ത്ത് വീ​ട്ടി​ലെ​ത്തി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മ​ന്ത്രി വി.​ശി​വ​ൻ​കു​ട്ടി​യും സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​നും മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

തു​ട​ർ​ന്ന് മു​ഖ്യ​മ​ന്ത്രി ഇ​നി മൃ​ത​ദേ​ഹം പൊ​തു​ദ​ർ​ശ​നം വ​യ്ക്കാ​നി​രി​ക്കു​ന്ന ദ‌​ർ​ബാ​ർ ഹാ​ളി​ലേ​ക്ക് പോ​യി. തി​ങ്ക​ളാ​ഴ്ച എ​കെ​ജി പ​ഠ​ന​ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന പൊ​തു​ദ​ർ​ശ​ന​ത്തി​ലും മു​ഖ്യ​മ​ന്ത്രി എ​ത്തി​യി​രു​ന്നു. എ​സ്‌​യു​ടി ആ​ശു​പ​ത്രി​യി​ലെ​ത്തി​യും മു​ഖ്യ​മ​ന്ത്രി വി​എ​സി​നെ സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.