വിഎസിന്റെ ഓര്‍മകള്‍ എന്നും വലിയ പ്രചോദനമാകട്ടെ; കർദിനാൾ ബസേലിയോസ് ക്ലീമിസ്
Tuesday, July 22, 2025 10:55 AM IST
തിരുവനന്തപുരം: വി.എസ്.അച്യുതാനന്ദന് അന്ത്യാഞ്ജലി അർപ്പിച്ച് മലങ്കര സഭ മേജർ ആർച്ച് ബിഷപ്പും കെസിബിസി അധ്യക്ഷനുമായ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ. ദർബാർ ഹാളിലെത്തിയാണ് അദ്ദേഹം വിഎസിന് അന്തിമോപചാരം അർപ്പിച്ചത്.
കേരള മുഖ്യമന്ത്രി എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും കമ്മ്യൂണിസ്റ്റ് നേതാവ് എന്ന നിലയിലുമെല്ലാം വിഎസ് നാടിന് നല്‍കിയിട്ടുള്ള എല്ലാ സേവനങ്ങള്‍ക്കും കേരള കത്തോലിക്കാസഭയുടെ ആദരവും നന്ദിയും അറിയിക്കുന്നെന്ന് അദ്ദേഹം പ്രതികരിച്ചു. വിഎസിന്റെ ഓര്‍മകള്‍ എന്നും വലിയ പ്രചോദനമായി നമ്മുടെ ഇടയില്‍ ഉണ്ടായിരിക്കട്ടെയെന്നും ആശംസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നെന്നും അദ്ദേഹം പറഞ്ഞു.