വിഎസിന് വിട ചൊല്ലി തലസ്ഥാനം; വിലാപയാത്ര ആലപ്പുഴയിലേക്ക്; ഓര്മപൂക്കള് അര്‍പ്പിച്ച് ആയിരങ്ങള്‍
Tuesday, July 22, 2025 2:32 PM IST
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് യാത്രാമൊഴിയേകി തലസ്ഥാനം. ഭൗതികശരീരം വിലാപയാത്രയായി ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോയി.
വഴിയിലുടനീളം തങ്ങളുടെ പ്രിയ നേതാവിനെ അവസാനമായി ഒരു നോക്ക് കാണാന്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിപക്ഷ നേതാവും വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സെക്രട്ടറിയേറ്റ് ദർബാർ ഹാളിലെത്തി വിഎസിന് അന്ത്യാഞ്ജലി അർപ്പിച്ചിരുന്നു.
വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നരം വലിയ ചുടുകാട്ടില്‍ സംസ്കാരം നടത്താനാണ് തീരുമാനം.
ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച വൈകുന്നേരം 3.20 നായിരുന്നു വി.എസ്.അച്യുതാനന്ദൻ ജിവിതത്തോട് വിടപറഞ്ഞത്.