വിഎസിന്റെ വിയോഗം; ആലപ്പുഴ ജില്ലയിൽ ബുധനാഴ്ച അവധി
Tuesday, July 22, 2025 3:00 PM IST
ആലപ്പുഴ: അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദനോടുള്ള ആദരസൂചകമായി ആലപ്പുഴ ജില്ലയിൽ ജൂലൈ 23 ബുധനാഴ്ച അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾക്കും പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് അവധി ബാധകമാകുക.
അതേസമയം തിരുവനന്തപുരത്തെ പൊതുദർശനം പൂർത്തിയാക്കി വിഎസിന്റെ ഭൗതികശരീരം ജന്മനാടായ ആലപ്പുഴയിലേക്ക് കൊണ്ടുപോയി. വൈകിട്ട് ആലപ്പുഴയിലെ വേലിക്കകത്ത് വീട്ടിൽ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.
തുടർന്ന് ബുധനാഴ്ച രാവിലെ ആലപ്പുഴയിലെ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നരം വലിയ ചുടുകാട്ടില്‍ സംസ്കാരം നടത്താനാണ് തീരുമാനം.