വിഎസിനെ അധിക്ഷേപിച്ച് പോസ്റ്റ്; അധ്യാപകന് കസ്റ്റഡിയിൽ
Tuesday, July 22, 2025 3:36 PM IST
തിരുവനന്തപുരം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യുണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ട അധ്യാപകന് കസ്റ്റഡിയിൽ. നഗരൂര്‍ സ്വദേശി വി അനൂപിനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.
വിഎസ്.അച്യുതാനന്ദനെ അധിക്ഷേപിച്ച് പോസ്റ്റിട്ടെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. ഇയാളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷം തുടർനടപടികളിലേക്ക് പോലീസ് കടക്കും.
വിഎസിന്റെ പേരെടുത്ത് പറയാതെയുള്ള അനൂപിന്റെ വെറുപ്പ് നിറഞ്ഞ സ്റ്റാറ്റസ് സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരുന്നു. ഇതിനെതിരേ വ്യാപകവിമർശനവും ഉയർന്നിരുന്നു.