രഞ്ജിത്ത് ശ്രീനിവാസന് വധക്കേസ്: പത്താം പ്രതിക്കും വധശിക്ഷ
Friday, July 25, 2025 11:19 PM IST
ആലപ്പുഴ: ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസന് വധക്കേസില്‍ പത്താം പ്രതിക്കും വധശിക്ഷ. ആലപ്പുഴ വട്ടക്കാട്ടുശേരി വീട്ടില്‍ നവാസ് കുറ്റക്കാരനാണെന്ന് കോടതി ഉത്തരവിട്ടു. മാവേലിക്കര അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വധശിക്ഷ വിധിച്ചത്.
നേരത്തെ വിധി പറഞ്ഞ ഘട്ടത്തില്‍ പത്താം പ്രതി ചികിത്സയിലായിരുന്നു. കേസിലെ 15 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജനുവരി 30നാണ് വിധി പുറപ്പെടുവിച്ചത്. സംസ്ഥാനത്ത് ആദ്യമായായിരുന്നു ഇത്രയധികം പ്രതികള്‍ക്ക് ഒരുമിച്ച് വധശിക്ഷ വിധിച്ചത്.
2021 ഡിസംബര്‍ 19നാണ് ബിജെപി നേതാവായ രഞ്ജിത് ശ്രീനിവാസനെ ആലപ്പുഴയിലെ വീട്ടില്‍ക്കയറി വെട്ടിക്കൊന്നത്.