മരം വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Sunday, July 27, 2025 3:55 AM IST
ഇടുക്കി: ശക്തമായ കാറ്റിൽ മരം വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഉടുമ്പൻചോല കല്ലുപാലത്തെ ഏലം എസ്റ്റേറ്റിലുണ്ടായ ദാരുണ സംഭവത്തിൽ തമിഴ്നാട് തേവാരം സ്വദേശിനി ലീലാവതിയാണ് (60) മരിച്ചത്.
തമിഴ്നാട്ടിൽ നിന്ന് ദിവസവും ജോലിക്കായി കേരളത്തിലേക്ക് വന്നുപോയിരുന്ന തൊഴിലാളി സംഘത്തിലെ അംഗമായിരുന്നു ലീലാവതി. ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെ എസ്റ്റേറ്റിൽ നിന്നിരുന്ന ഉണക്ക മരം കടപുഴകി തൊഴിലാളി സംഘത്തിന് നേരെ വീഴുകയായിരുന്നു.
കൂടെയുണ്ടായിരുന്നവർ ഓടിമാറിയെങ്കിലും മരം ലീലാവതിയുടെ ദേഹത്ത് പതിച്ചു. ഉടൻതന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.