വാ​ഷിം​ഗ്ട​ൺ: വി​മാ​ന​ത്തി​ൽ നി​ന്ന് തീ​യും പു​ക​യും ഉ​യ​ർ​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. ഡെ​ൻ​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ബോ​യിം​ഗ് 737 മാ​ക്സ് എ​ട്ട് വി​മാ​നം മ​യാ​മി​യി​ലേ​ക്ക് പു​റ​പ്പെ​ടു​ന്ന​തി​നു തൊ​ട്ടു മു​മ്പാ​ണ് തീ​യും പു​ക​യും ഉ​യ​ർ​ന്ന​ത്.

തു​ട​ർ​ന്ന് വി​മാ​ന​ത്തി​ന്‍റെ ടേ​ക്ക് ഓ​ഫ് റ​ദ്ദാ​ക്കി. 173 യാ​ത്ര​ക്കാ​രെ​യും സു​ര​ക്ഷി​ത​മാ​യി പു​റ​ത്തി​റ​ക്കി​യെ​ന്നും പ​രി​ക്കേ​റ്റ ആ​ളു​ടെ നി​ല ഗു​രു​ത​ര​മ​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ലാ​ൻ​ഡിം​ഗ് ഗി​യ​റി​ന് ത​ക​രാ​ർ സം​ഭ​വി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മെ​ന്ന് ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എ​ഫ്എ​എ) അ​റി​യി​ച്ചു.

തീ​പി​ടി​ത്ത​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും എ​ഫ്എ​എ വ്യ​ക്ത​മാ​ക്കി. വി​മാ​നം റ​ൺ​വേ​യി​ലാ​യി​രി​ക്കു​മ്പോ​ഴാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ന്ന് എ​യ​ർ​പോ​ർ​ട്ട് അ​ധി​കൃ​ത​ർ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.