സെല്ലിന്റെ അഴികള്‍ മുറിച്ച് മാറ്റി; ഗോവിന്ദച്ചാമി ജയില്‍ ചാടുന്ന ദൃശ്യങ്ങള്‍ പുറത്ത്
Sunday, July 27, 2025 3:00 PM IST
കണ്ണൂർ: ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തു ചാടുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. സെല്ലിന്റെ അഴികള്‍ മുറിച്ച് മാറ്റി രക്ഷപ്പെടുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.
പുറത്തിറങ്ങിയതിനു പിന്നാലെ മുറിച്ച അഴികള്‍ കെട്ടിവച്ചതിനു ശേഷമാണ് ഇയാൾ പുറത്തേക്ക് കടക്കുന്നത്. സെല്ലിന് പുറത്തെത്തിയ ഗോവിന്ദച്ചാമി പുലര്‍ച്ചെ നാലേകാല്‍വരെ ജയില്‍ വളപ്പിനുള്ളിലെ മരത്തിന് സമീപം നിന്നു. തുടർന്ന് പുലര്‍ച്ചയോടെ ജയില്‍ ചാടുകയായിരുന്നു.
മാസങ്ങളുടെ ആസൂത്രണത്തിനൊടുവിലാണ് ഇയാള്‍ ജയില്‍ ചാടിയതെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ജയിലിലെ പത്താം നമ്പര്‍ ബ്ലോക്കിലെ സെല്ലിലാണ് ഇയാളെ താമസിപ്പിച്ചിരുന്നത്.
സെല്ലിലെ കമ്പി മുറിച്ച് പുറത്തിറങ്ങി വലിയ ചുറ്റു മതില് തുണികള്‍ കൂട്ടിക്കെട്ടി വടം പോലെ ഉപയോഗിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്.