കൊല്ലത്ത് ദന്പതിമാർ മരിച്ചനിലയിൽ
Sunday, July 27, 2025 6:41 PM IST
കൊല്ലം: അഞ്ചലിൽ ഭാര്യയെയും ഭർത്താവിനെയും മരിച്ച നിലയിൽ കണ്ടെത്തി. എരൂർ സ്വദേശി റെജിയും ഭാര്യ പ്രശോഭയുമാണ് മരിച്ചത്. അഞ്ചൽ വിളക്കുപാറ ചാഴിക്കുളത്താണ് സംഭവം.
പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. ചാഴിക്കുളം മണിവിലാസത്തിൽ പ്രശോഭ(48)യെയാണ് റെജി (56) കൊലപ്പെടുത്തിയത്. പ്രശോഭയെ കൊലപ്പെടുത്തിയ ശേഷം റെജി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് വിവരം.
കുടുംബ പ്രശ്നങ്ങളാണ് കാരണമെന്നാണ് പ്രാഥമിക വിവരം. ശനിയാഴ്ച ഇരുവരും തമ്മിൽ വീട്ടിൽ വഴക്കുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.