പത്തനാപുരത്ത് വനിതാ ഡോക്ടറെ പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ
Sunday, July 27, 2025 7:04 PM IST
കൊല്ലം: വനിതാ ഡോക്ടറെ പരിശോധനാ കേന്ദ്രത്തിൽ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. കുണ്ടയം സ്വദേശി സൽദാൻ ആണ് പിടിയിലായത്. പത്തനാപുരത്തെ ക്ലിനിക്കിലാണ് സംഭവം.
ക്ലിനിക്കിൽ മറ്റാരുമില്ലാതിരുന്ന സമയത്ത് ഇവിടെയെത്തിയ സൽദാൻ ഡോക്ടറുടെ വായിൽ തുണി തിരികിയ ശേഷം കൈകൾ ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് ബന്ധിക്കാൻ ശ്രമിച്ചതോടെ ഇവർ ഓടി രക്ഷപ്പെടുകയായിരുന്നു.
ഇതോടെയാണ് പീഡനശ്രമം പുറത്തായത്. പത്തനാപുരം പോലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. സ്ത്രീകൾക്കെതിരായ അതിക്രമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.