വാഗമണ്ണിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപെടുത്തി
Monday, July 28, 2025 8:54 AM IST
ഇടുക്കി: വാഗമണ്ണിന് സമീപം ചാത്തൻപാറയിൽ കൊക്കയിൽ വീണ യുവാവിനെ രക്ഷപെടുത്തി.തൊടുപുഴ വെങ്ങല്ലൂർ സ്വദേശി അരുൺ.എസ്.നായരാണ് അപകടത്തിൽപെട്ടത്. സാരമായി പരിക്കേറ്റ വിഷ്ണുവിനെ തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റി.
അധികം താഴ്ചയിലേക്ക് പതിക്കുന്നതിന് മുൻപ് യുവാവ് പുല്ലിൽ പിടിച്ചു നിൽക്കുകയായിരുന്നു. തൊടുപുഴ ,മൂലമറ്റം യൂണിറ്റുകളിലെ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ എത്തിയാണ് യുവാവിനെ സാഹസികമായി പുറത്തെത്തിച്ചത്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് എറണാകുളം സ്വദേശിയായ റിട്ടയേഡ് കെഎസ്ഇബി എൻജിനീയർ ഇതേ സ്ഥലത്ത് വീണ് മരിച്ചിരുന്നു.