ആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് മധ്യവയസ്കൻ മരിച്ചു; ആംബുലൻസ് ഡ്രൈവര്‍ കസ്റ്റഡിയില്‍
Wednesday, July 30, 2025 1:22 AM IST
തിരുവനന്തപുരം: ആറ്റിങ്ങലിൽ ആംബുലൻസ് ഇടിച്ച് 55കാരൻ മരിച്ചു. ആറ്റിങ്ങൽ സ്വദേശിയായ വിജയനാണ് മരിച്ചത്.
ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കവേയാണ് അപകടം ഉണ്ടായത്. കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ട് പോകവേയായിരുന്നു ആംബുലൻസ് അപകടത്തിൽപ്പെട്ടത്.
ആംബുലൻസും ഡ്രൈവറെയും ആറ്റിങ്ങൽ പോലീസ് കസ്റ്റഡിയിലെടുത്തു. രോഗിയെ മറ്റൊരു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് വിട്ടു.