ക്വി​റ്റൊ: 2025 വ​നി​താ കോ​പ്പാ അ​മേ​രി​ക്ക ഫു​ട്ബോ​ളി​ന്‍റെ ഫൈ​ന​ലി​ൽ ക​ട​ന്ന് ബ്ര​സീ​ൽ. സെ​മിഫൈ​ന​ലി​ൽ ഉ​റു​ഗ്വാ​യെ ഒ​ന്നി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചാ​ണ് ബ്ര​സീ​ൽ ഫൈ​ന​ലി​ൽ ക​ട​ന്ന​ത്.

ക്വി​റ്റൊ​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ബ്ര​സീ​ലി​ന് വേ​ണ്ടി അ​മാ​ൻ​ഡ ഗു​ട്ട​റ​സ് ര​ണ്ട് ഗോ​ളു​ക​ൾ നേ​ടി. മാ​ർ​ത്ത, ജി​യോ ഗാ​ർ​ബെ​ലി​നി, ഡു​ഡി​ന്യ എ​ന്നി​വ​ർ ഓ​രോ ഗോ​ൾ വീ​തം സ്കോ​ർ ചെ​യ്തു.

ബ്ര​സീ​ൽ താ​രം ഇ​സാ ഹാ​സി​ന്‍റെ ഓ​ൺ ഗോ​ളാ​ണ് ഉ​റു​ഗ്വാ​യു​ടെ ഏ​ക ഗോ​ൾ. ശ​നി​യാ​ഴ്ച ന​ട​ക്കു​ന്ന ഫൈ​ന​ലി​ൽ ബ്ര​സീ​ൽ കൊ​ളം​ബി​യ​യെ നേ​രി​ടും.