കന്യാസ്ത്രീകളുടെ അറസ്റ്റ്: തലസ്ഥാനത്ത് ഇന്ന് പ്രതിഷേധ റാലി
Wednesday, July 30, 2025 9:46 AM IST
തിരുവനന്തപുരം: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകൾക്കു നേരെ നടന്ന അതിക്രമങ്ങളിലും അന്യായമായി ജയിലിൽ അടച്ചതിലും പ്രതിഷേധിച്ച് തിരുവനന്തപുരം കാത്തലിക് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നു തിരുവനന്തപുരത്ത് ഐക്യദാർഢ്യ പ്രതിഷേധ റാലി നടത്തും.
വൈകുന്നേരം നാലിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് ആരംഭിക്കുന്ന റാലി രാജ്ഭവനു മുന്പിൽ സമാപിക്കും. ക്രൈസ്തവ സഭാ മേലധ്യക്ഷന്മാർ നയിക്കുന്ന റാലിയിൽ വൈദികർ, സന്യസ്തർ, അല്മായ സംഘടനകൾ, വിശ്വാസികൾ എന്നിവർ പങ്കെടുക്കും.
കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, ആർച്ച്ബിഷപ് മാർ തോമസ് തറയിൽ, ബിഷപ് ഡോ. ആർ. ക്രിസ്തുദാസ് തുടങ്ങിയവർ റാലിയെ അഭിസംബോധന ചെയ്യും.