രാജീവ് ചന്ദ്രശേഖർ ഛത്തീസ്ഗഡിലേക്ക്; ജയിലിലെത്തി കന്യാസ്ത്രീകളെ കാണും
Saturday, August 2, 2025 9:51 AM IST
റായ്പുർ: ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഛത്തീസ്ഗഡിലേക്ക്. ബംഗളൂരുവിൽ നിന്നും രാവിലെ 10ന് റായ്പുർ വിമാനത്താവളത്തിൽ എത്തുന്ന അദ്ദേഹം ഛത്തീസ്ഗഡ് ആഭ്യന്തരമന്ത്രിയേയും ദുര്‍ഗിലെ ജയിലില്‍ കഴിയുന്ന കന്യാസ്ത്രീകളേയും അദ്ദേഹം കാണുമെന്നാണ് വിവരം. ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ കാണാനും ശ്രമിച്ചേക്കും.
കഴിഞ്ഞ ദിവസം തൃശൂര്‍ അതിരൂപതാ ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്തുമായി രാജീവ് ചന്ദ്രശേഖര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
പ്രധാനമന്ത്രിയുടെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെയും നിര്‍ദ്ദേശപ്രകാരമാണ് സഭാ അധ്യക്ഷന്മാരുമായുള്ള രാജീവ് ചന്ദ്രശേഖരന്റെ കൂടിക്കാഴ്ചയെന്ന് സൂചനയുണ്ടായിരുന്നു.