ലീഗ്സ് കപ്പ്: നെക്കാക്സയ്ക്കെതിരെ ഇന്റർമയാമിക്ക് ജയം
Sunday, August 3, 2025 7:20 AM IST
ഫ്ലോറിഡ: ലീഗ്സ് കപ്പ് ഫുട്ബോളിൽ ഇന്റർമയാമിക്ക് ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ നെക്കാക്സയെ തോൽപ്പിച്ചു. പെനാൽറ്റി ഷൂട്ടൗട്ടിലാണ് ഇന്റർമയാമി വിജയിച്ചത്.
നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനില പാലിച്ചതോടെയാണ് മത്സരം ഷൂട്ടൗട്ടിലേയ്ക്ക് നീണ്ടത്. ഷൂട്ടൗട്ടിൽ ഇന്റർമയാമിയുടെ താരങ്ങൾ അഞ്ച് കിക്കുകളും വലയിലെത്തിച്ചപ്പോൾ നെക്കാക്ക്സയ്ക്ക് നാല് കിക്കുകൾ മാത്രമെ ലക്ഷ്യത്തിലെത്തിക്കാനായുള്ളു.
ഇന്റർമയാമിക്ക് വേണ്ടി ടെലാസ്കോ സെഗോവിയയും ജോർദി ആൽബയും ആണ് ഗോളുകൾ നേടിയത്. തോമസ് ബദലോണിയും റിക്കാർഡോ മോൺറിയലും ആണ് നെക്കാക്സയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ഷൂട്ടൗട്ടിൽ ഇന്റർമയാമിക്ക് വേണ്ടി കിക്കെടുത്ത റോഡ്രിഗോ ഡി പോൾ, ബെഞ്ചമിൻ ക്രെമാഷി, ജോർഡി ആൽബ, ഫെഡറിക്കോ റെഡോൺഡോ, ലൂയി സുവാരസ് എന്നിവരെല്ലാം പന്ത് ലക്ഷ്യത്തിലെത്തിച്ചു. നെക്കാക്സയ്ക്ക് വേണ്ടി കിക്കെടുത്ത അഗസ്റ്റിൻ പലവെസിനോ, ജോഹാൻ റോഹൻ എച്ചവരിയ, റിക്കോർഡോ മോൺറിയൽ, എസെക്വൽ അൺസെയ്ൻ എന്നിവർ പന്ത് ഗോൾ വര കടത്തിയപ്പോൾ തോമസ് ബദലോണിയ്ക്ക് ലക്ഷ്യം തെറ്റി.