ആലുവയിൽ പാലം അറ്റകുറ്റപ്പണി: രണ്ട് ട്രെയിനുകള്‍ റദ്ദാക്കി; ആറെണ്ണം വൈകിയോടും
Sunday, August 3, 2025 10:21 AM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനുകള്‍ വൈകിയോടുന്നു. ആലുവയിൽ പാലം അറ്റകുറ്റപ്പണികളെ തുടര്‍ന്നാണിത്.
പാലക്കാട് - എറണാകുളം മെമു ( 66609), എറണാകുളം - പാലക്കാട് മെമു ( 66610) എന്നിവ റദ്ദാക്കിയിട്ടുമുണ്ട്. രണ്ട് ട്രെയിനുകളും ഇന്നും ഓഗസ്റ്റ് 10നും റദ്ദാക്കിയിട്ടുണ്ട്. ആറ് ട്രെയിനുകള്‍ വൈകിയോടുമെന്നും ദക്ഷിണ റെയില്‍വേ അറിയിച്ചു.
വൈകിയോടുന്ന ട്രെയിനുകള്‍
12511 ഗൊരഖ്പുര്‍ - തിരുവനന്തപുരം എക്സ്പ്രസ് (1.20 മണിക്കൂര്‍)
16308 കണ്ണൂര്‍ - ആലപ്പുഴ എക്സിക്യൂട്ടീവ് (1.15 മണിക്കൂര്‍)
20631 മംഗളൂരു- തിരുവനന്തപുരം വന്ദേഭാരത് (25 മിനിറ്റ്)
17230 സെക്കന്ദരാബാദ്- തിരുവനന്തപുരം ശബരി എക്സ്പ്രസ് (30 മിനിറ്റ്)
19758 ജാംനഗര്‍- തിരുനെല്‍വേലി എക്സ്പ്രസ് ( 10 മിനിറ്റ്)
20632 തിരുവനന്തപുരം- മംഗളൂരു വന്ദേഭാരത് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് 10 മിനിറ്റ് വൈകിയാകും യാത്ര തുടങ്ങുക.