ഡൽഹിയിൽ നിന്ന് കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി
Sunday, August 3, 2025 8:30 PM IST
തൃശൂർ: ഡൽഹിയിൽ നിന്ന് കാണാതായ മലയാളി സൈനികൻ വീട്ടിൽ തിരിച്ചെത്തി. ഗുരുവായൂർ താമരയൂർ സ്വദേശി പൊങ്ങണം വീട്ടിൽ ഫർസീൻ ഗഫൂർ ആണ് ശനിയാഴ്ച രാത്രിയോടെ വീട്ടിൽ തിരിച്ചെത്തിയത്.
പുനെയിലെ ആർമി മെഡിക്കൽ കോളജിലാണ് ഫർസീൻ ജോലി ചെയ്തിരുന്നത്. പരിശീലനത്തിനായി ഉത്തർ പ്രദേശിലെ ബറേലിയിലേക്ക് പോകവെയാണ് ജവാനെ കാണാനില്ലെന്ന പരാതി വരുന്നത്.
തുടർന്ന് ഫർസീന്റെ കുടുംബം പോലീസിലും കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കുമടക്കം പരാതി നൽകിയിരുന്നു. ഫർസീന്റെ ചില വസ്തുക്കൾ നഷ്ടമായതായും ഓർമ്മ പ്രശ്നങ്ങളുള്ളതായുമാണ് കുടുംബം പ്രാദേശിക മാധ്യമങ്ങളോട് പ്രതികരിച്ചത്. ബീഹാറിലേക്ക് യാത്ര പോയെന്നാണ് ഫർസീൻ ബന്ധുക്കളോട് പ്രതികരിച്ചത്.