വാണിയംകുളത്ത് 50 കാട്ടുപന്നികളെ വെടിവച്ച് കൊന്നു
Sunday, August 3, 2025 10:30 PM IST
പാലക്കാട്: വന്യ ജീവികളുടെ ശല്യം രൂക്ഷമായ വാണിയംകുളം മേഖലയിൽ ഉപദ്രവകാരികളായ കാട്ടുപന്നികളെ കൂട്ടത്തോടെ വെടിവച്ചുകൊന്നു. 18 മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് 50 കാട്ടുപന്നികളെ കൊന്നൊടുക്കിയത്.
മലപ്പുറം, പാലക്കാട് ജില്ലകളിലെ അംഗീകാരമുള്ള ഒമ്പത് ഷൂട്ടർമാരും 20 ഓളം സഹായികളും ചേർന്നായിരുന്നു ദൗത്യം നടത്തിയത്. ഒറ്റപ്പാലം ഫോറസ്റ്റ് റേഞ്ചും, വാണിയംകുളം പഞ്ചായത്തും സംയുക്തമായാണ് കാട്ടുപന്നികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചത്.
വാണിയംകുളം ഗ്രാമപഞ്ചായത്തിലെ 12, 13, ആറ്, ഏഴ്, ഒമ്പത് എന്നീ അഞ്ച് വാർഡുകളിൽ ആയിരുന്നു കാട്ടുപന്നി വേട്ട നടന്നത്.