ന്യൂ​ഡ​ൽ​ഹി: അ​മൃ​ത് ഭാ​ര​ത് 3.0 ട്രെ​യി​നു​ക​ൾ നി​ർ​മി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട് റെ​യി​ൽ​വേ മ​ന്ത്രാ​ല​യം. ചെ​ന്നൈ ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്‍റ​ഗ്ര​ൽ കോ​ച്ച് ഫാ​ക്ട​റി (ഐ​സി​എ​ഫ്) ആ​ണ് ട്രെ​യി​ൻ വി​ക​സി​പ്പി​ക്കു​ക. യാ​ത്രാ​സു​ഖ​വും കു​റ​ഞ്ഞ യാ​ത്രാ​നി​ര​ക്കും ഉ​റ​പ്പാ​ക്കാ​ൻ എ​സി, നോ​ൺ-​എ​സി കോ​ച്ചു​ക​ൾ ഒ​രു​മി​പ്പി​ച്ചാ​ണ് അ​മൃ​ത് ഭാ​ര​ത് 3.0 ട്രെ​യി​നു​ക​ൾ വി​ക​സി​പ്പി​ക്കു​ന്ന​തെ​ന്ന് ഐ​സി​എ​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ യു. ​സു​ബ്ബ റാ​വു പ​റ​ഞ്ഞു.

അ​മൃ​ത് ഭാ​ര​ത് 1.0, അ​മൃ​ത് ഭാ​ര​ത് 2.0 ട്രെ​യി​നു​ക​ളി​ൽ​നി​ന്നു​ള്ള അ​നു​ഭ​വ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സ് 3.0 ട്രെ​യി​നു​ക​ളു​ടെ രൂ​പ​ക​ൽ​പ്പ​ന. 100 അ​മൃ​ത് ഭാ​ര​ത് ട്രെ​യി​നു​ക​ൾ നി​ർ​മി​ക്കാ​നാണ് റെ​യി​ൽ​വേ പ​ദ്ധ​തി​യി​ട്ടി​ട്ടുള്ളത്.

നി​ല​വി​ൽ രാ​ജ്യ​ത്തു​ട​നീ​ളം ആ​കെ എ​ട്ട് അ​മൃ​ത് ഭാ​ര​ത് എ​ക്സ്പ്ര​സ് ട്രെ​യി​നു​ക​ൾ ഓ​ടു​ന്നു​ണ്ട്. ദ​ർ​ഭം​ഗ-​ആ​ന​ന്ദ് വി​ഹാ​ർ ടെ​ർ​മി​ന​ൽ, മാ​ൾ​ഡ ടൗ​ൺ-​എ​സ്എം​വി​ടി ബം​ഗ​ളൂ​രു, മും​ബൈ എ​ൽ​ടി​ടി-​സ​ഹ​ർ​സ, രാ​ജേ​ന്ദ്ര ന​ഗ​ർ ടെ​ർ​മി​ന​ൽ-​ന്യൂ​ഡ​ൽ​ഹി, ദ​ർ​ഭം​ഗ-​ഗോ​മ​തി ന​ഗ​ർ, മാ​ൾ​ഡ ടൗ​ൺ-​ഗോ​മ​തി ന​ഗ​ർ, ബാ​പ്പു​ധാം മോ​ത്തി​ഹാ​രി-​ആ​ന​ന്ദ് വി​ഹാ​ർ ടെ​ർ​മി​ന​ൽ, സീ​താ​മ​ർ​ഹി-​ഡ​ൽ​ഹി എ​ന്നി​വ​യാ​ണ​വ.