97 എൽസിഎ മാർക്ക് 1എ പോർവിമാനങ്ങൾ വാങ്ങുന്നു; 62,000 കോടിയുടെ കരാർ ഒപ്പിട്ടു
Wednesday, August 20, 2025 6:23 AM IST
ന്യൂഡൽഹി: മെയ്ക്ക് ഇൻ ഇന്ത്യ പ്രതിരോധ പദ്ധതിക്ക് കീഴിയിൽ വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കാൻ 62,000 കോടിയുടെ കരാർ ഒപ്പിട്ടു. 97 എൽസിഎ മാർക്ക് 1എ പോർവിമാനങ്ങൾ വാങ്ങാനുള്ള പദ്ധതിക്ക് ചൊവ്വാഴ്ച കേന്ദ്രമന്ത്രിസഭ അനുമതി നൽകി.
എൽസിഎ മാർക്ക് 1എ പോർവിമാനങ്ങൾക്കുള്ള രണ്ടാമത്തെ ഓർഡറാണിത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ഏകദേശം 48,000 കോടി രൂപയ്ക്ക് 83 വിമാനങ്ങൾക്കായി സർക്കാർ ഓർഡർ നൽകിയിരുന്നു.
ഘട്ടംഘട്ടമായി നിർത്തലാക്കുന്ന മിഗ് 21 വിമാനങ്ങൾക്ക് പകരമായി പുതിയ വിമാനങ്ങൾ നിർമിക്കുന്നത്. വ്യോമസേനയ്ക്ക് ആദ്യം വിതരണം ചെയ്ത 40 എൽസിഎകളേക്കാൾ നൂതനമായ ഏവിയോണിക്സും റഡാറുകളും എൽസിഎ മാർക്ക് 1എ വിമാനത്തിലുണ്ട്.