സ്കൂൾ ബസിന് പിന്നിൽ ടോറസ് ഇടിച്ചു; നിരവധി വിദ്യാർഥികൾക്ക് പരിക്ക്
Wednesday, August 20, 2025 10:57 AM IST
മൂവാറ്റുപുഴ: സ്കൂൾ ബസിന് പിന്നിൽ ടോറസ് ലോറിയിടിച്ചുണ്ടായ അപകടത്തിൽ നിരവധി വിദ്യാർഥികൾക്ക് പരിക്ക്. മൂവാറ്റുപുഴ മണിയംകുളത്ത് ബുധനാഴ്ച രാവിലെയുണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂവാറ്റുപുഴ വിമലഗിരി ഇന്റർനാഷണൽ സ്കൂളിന്റെ ബസിൽ ടോറസ് ലോറി ഇടിച്ചായിരുന്നു അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ സ്കൂൾ ബസ് മറ്റൊരു സ്കൂൾ വാഹനത്തിന് പിന്നിലിടിച്ചു. അപകടത്തിൽ ഇരുവാഹനത്തിലുമുണ്ടായിരുന്ന ഇരുപതു വിദ്യാർഥിക്കൾക്ക് പരിക്കേറ്റു.
ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.