കാ​സ​ർ​ഗോ​ഡ്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ നാ​ലാം പ്ര​തി അ​നി​ൽ​കു​മാ​റി​ന് പ​രോ​ൾ അ​നു​വ​ദി​ച്ചു. ബേ​ക്ക​ൽ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്ര​വേ​ശി​ക്ക​രു​തെ​ന്ന നി​ർ​ദേ​ശ​ത്തോ​ടെ ഒ​രു മാ​സ​ത്തേ​ക്കാ​ണ് പ​രോ​ൾ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

2019 ഫെ​ബ്രു​വ​രി 17നാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സു​കാ​രാ​യ കൃ​പേ​ഷി​നേ​യും ശ​ര​ത് ലാ​ലി​നേ​യും സി​പി​എം പ്ര​വ​ർ​ത്ത​ക​ർ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത്. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ കേ​സി​ലെ കു​റ്റ​വാ​ളി​ക​ളാ​യ ഒ​മ്പ​തു പേ​രെ ക​ണ്ണൂ​ർ ജ​യി​ലി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു.

വി​യ്യൂ​ർ അ​തീ​വ സു​ര​ക്ഷാ ജ​യി​ലി​ൽ നി​ന്നാ​ണ് ഇ​വ​രെ ക​ണ്ണൂ​രി​ലേ​ക്ക് മാ​റ്റി​യ​ത്. പ്ര​തി​ക​ളാ​യ ര​ജ്ഞി​ത്ത്, സു​ധീ​ഷ് ശ്രീ​രാ​ഗ്, അ​നി​ൽ കു​മാ​ർ, സ​ജി, അ​ശ്വി​ൻ, പീ​താം​ബ​ര​ൻ, സു​ബീ​ഷ്, സു​രേ​ഷ് എ​ന്നി​വ​രെ​യാ​ണ് ജ​യി​ൽ മാ​റ്റി​യ​ത്.

കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ഇ​വ​രെ മാ​റ്റി​യ​തെ​ന്നാ​യി​രു​ന്നു ജ​യി​ൽ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.