കോ​ഴി​ക്കോ​ട്: ആ​ദി​വാ​സി നേ​താ​വ് സി.​കെ. ജാ​നു​വി​ന്‍റെ ജ​നാ​ധി​പ​ത്യ രാ​ഷ്ട്രീ​യ സ​ഭ (ജെ​ആ​ർ​എ​സ്) ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള ദേ​ശീ​യ ജ​നാ​ധി​പ​ത്യ സ​ഖ്യം (എ​ൻ​ഡി​എ) വി​ട്ടു.

എ​ൻ​ഡി​എ​യി​ൽ​നി​ന്ന് അ​വ​ഗ​ണ​ന നേ​രി​ട്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ജെ​ആ​ർ​എ​സ് സ​ഖ്യം വി​ട്ട​ത്. കോ​ഴി​ക്കോ​ട് ചേ​ർ​ന്ന ജെ​ആ​ർ​എ​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യി​ലാ​ണ് തീ​രു​മാ​നം. മ​റ്റു മു​ന്ന​ണി​ക​ളു​മാ​യി സ​ഹ​ക​രി​ക്ക​ണ​മോ​യെ​ന്ന​കാ​ര്യ​മ​ട​ക്കം പി​ന്നീ​ട് തീ​ര​മാ​നി​ക്കു​മെ​ന്നാ​ണ് വി​വ​രം. ഇ​പ്പോ​ള്‍ സ്വ​ത​ന്ത്ര​മാ​യി നി​ൽ​ക്കാ​നാ​ണ് തീ​രു​മാ​നം.

ബോ​ർ​ഡ്, കോ​ർ​പ​റേ​ഷ​ൻ സ്ഥാ​ന​ങ്ങ​ൾ ന​ൽ​കാ​ത​ത്തി​ൽ പാ​ർ​ട്ടി​യി​ൽ അ​മ​ർ​ഷം ഉ​യ​ർ​ന്നി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് മു​ന്ന​ണി വി​ടാ​നു​ള്ള തീ​രു​മാ​ന​ത്തി​ലെ​ത്തി​യ​ത്.