ഒരാള്‍ക്ക് ഒന്നിലധികം വോട്ടര്‍ ഐഡികള്‍; ഗുജറാത്തിലും വോട്ട് മോഷണമെന്ന് കോണ്‍ഗ്രസ്
Sunday, August 31, 2025 6:23 AM IST
അഹമ്മദാബാദ്: ബിജെപി ഗുജറാത്തിലും വോട്ട് മോഷണം നടത്തിയെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി വന്‍ തോതില്‍ വോട്ടുമോഷണം നടത്തിയെന്ന് പിസിസി പ്രസിഡന്റ് അമിത് ചവ്ദ ആരോപിച്ചു.
പലർക്കും ഒന്നിലധികം വോട്ടര്‍ ഐഡികളുണ്ട്. വോട്ടര്‍ പട്ടിക സൂഷ്മപരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ബിജെപി അധ്യക്ഷനും കേന്ദ്രമന്ത്രിയുമായ സി.ആര്.പാട്ടീലിന്റെ മണ്ഡലമായ നവസാരി ലോക്സഭാ മണ്ഡലത്തിലാണ് കൃത്രിമം നടന്നതെന്നും അമിത് ചവ്ദ ആരോപിച്ചു.
നവസാരിയിലെ ചോരിയാസി നിയമസഭാ മണ്ഡലത്തില്‍ നടത്തിയ സൂഷ്മപരിശോധനയില്‍ നിരവധി ക്രമക്കേടാണ് കണ്ടെത്തിയത്. രജിസ്റ്റര്‍ ചെയ്ത 6,09,592 വോട്ടര്‍മാരുടെ പട്ടികയില്‍ നാല്‍പ്പത് ശതമാനത്തോളം എന്‍ട്രികളും കോണ്‍ഗ്രസ് പരിശോധിച്ചു. അതില്‍ മുപ്പതിനായിരം എണ്ണം വ്യാജമായ വോട്ടര്‍ ഐഡികളാണെന്നും ചവ്ദ പറഞ്ഞു.