കാമുകിയെ കൊന്ന് മൃതദേഹം ഓടയിൽ തള്ളി; യുവാവ് അറസ്റ്റിൽ
Sunday, August 31, 2025 10:42 AM IST
മുംബൈ: മഹാരാഷ്ട്രയിലെ രത്നഗിരിയിൽ കാമുകിയെ കൊന്ന് മൃതദേഹം ഓടയിൽ തള്ളിയ കേസിൽ ഒരാൾ അറസ്റ്റിൽ. ഭക്തി ജിതേന്ദ്ര മായേക്കർ(26) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ പാട്ടീൽ എന്നയാളെയും രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 17നാണ് യുവതിയെ കാണാതായത്.
തുടർന്ന് യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകി. സുഹൃത്തിനെ കാണാൻ പോവുകയാണെന്ന് പറഞ്ഞാണ് യുവതി വീട്ടിൽ നിന്നുമിറങ്ങിയത്.
തുടർന്ന് അന്വേഷണം ആരംഭിച്ച പോലീസ്, മൊബൈൽ ഫോൺ ലൊക്കേഷൻ പരിശോധിക്കുകയും ഖണ്ടാല പ്രദേശത്തിന് സമീപത്ത് നിന്നും ലൊക്കേഷൻ കണ്ടെത്തുകയും ചെയ്തു. പിന്നീടാണ് അന്വേഷണം പാട്ടീലിലേക്ക് തിരിഞ്ഞത്.
ചോദ്യം ചെയ്യലിൽ, ഇയാൾ കുറ്റം സമ്മതിച്ചു. മൃതദേഹം അംബാ ഘട്ടിൽ ഉപേക്ഷിച്ചതായും ഇയാൾ മൊഴി നൽകി.
മറ്റൊരു യുവതിയെ വിവാഹം ചെയ്യാൻ താൻ തീരുമാനിച്ചെന്നും ഇതേചൊല്ലിയുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്നും ഇയാൾ പറഞ്ഞു.