ചൈനീസ് പ്രസിഡന്റിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് നരേന്ദ്ര മോദി
Sunday, August 31, 2025 2:46 PM IST
ബെയ്ജിംഗ്: അടുത്ത വർഷം നടക്കുന്ന ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ടിയാൻജിനിൽ നടന്ന ഉഭയകക്ഷി യോഗത്തിനിടെയാണ് പ്രധാനമന്ത്രി ഷിയെ ക്ഷണിച്ചത്. മോദിയുടെ ക്ഷണത്തിന് നന്ദി അറിയിച്ച ചൈനീസ് പ്രസിഡന്റ്, ബ്രിക്സ് ഉച്ചകോടിയിൽ അധ്യക്ഷത വഹിക്കുന്ന ഇന്ത്യക്ക് പിന്തുണ അറിയിച്ചു.