ബെ​യ്ജിം​ഗ്: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ് ഷി ​ജി​ൻ​പി​ങ്ങി​നെ ഇ​ന്ത്യ​യി​ലേ​ക്ക് ക്ഷ​ണി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി.

ടി​യാ​ൻ​ജി​നി​ൽ ന​ട​ന്ന ഉ​ഭ​യ​ക​ക്ഷി യോ​ഗ​ത്തി​നി​ടെ​യാ​ണ് പ്ര​ധാ​ന​മ​ന്ത്രി ഷി​യെ ക്ഷ​ണി​ച്ച​ത്. മോ​ദി​യു​ടെ ക്ഷ​ണ​ത്തി​ന് ന​ന്ദി അ​റി​യി​ച്ച ചൈ​നീ​സ് പ്ര​സി​ഡ​ന്‍റ്, ബ്രി​ക്സ് ഉ​ച്ച​കോ​ടി​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ഇ​ന്ത്യ​ക്ക് പി​ന്തു​ണ അ​റി​യി​ച്ചു.