അയ്യങ്കാളി ജയന്തി ആഘോഷം; രാഹുൽ മാങ്കൂട്ടത്തിൽ ഔട്ട്
Sunday, August 31, 2025 4:46 PM IST
പത്തനംതിട്ട: കെപിഎംഎസ് കുളനട യൂണിറ്റിന്റെ നേതൃത്വത്തിൽ നടത്തുന്ന അയ്യങ്കാളി ജയന്തി ആഘോഷത്തിന്റെ ഉദ്ഘാടനത്തിൽ നിന്ന് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ഒഴിവാക്കി. സെപ്റ്റംബര്‍ ആറിന് നടത്താനിരുന്ന പരിപാടിയില്‍ നിന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ ഒഴിവാക്കിയത്.
രാഹുലിന് പകരം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെയാണ് ഉദ്ഘാടകനാക്കിയത്. ലൈംഗികാരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച രാഹുലിനെ പാലക്കാട് നഗരസഭയും പൊതുപരിപാടികളില്‍ നിന്നും വിലക്കിയിരുന്നു.
പാലക്കാട്ടെ ബസ് സ്റ്റാന്‍ഡ് ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് രാഹുലിന് നഗരസഭ കത്തയച്ചിരുന്നു. പൊതുപരിപാടികളിൽ പങ്കെടുത്താൽ രാഹുലിനെ തടയുമെന്ന് ഡിവൈഎഫ്ഐയും ബിജെപിയും മുന്നറിയിപ്പ് നൽകിയിരുന്നു.