വാഹനത്തിന്റെ അമിത വേഗത ചോദ്യം ചെയ്തു; പഞ്ചായത്ത് അംഗത്തിന് ക്രൂരമര്‍ദ്ദനം
Sunday, August 31, 2025 6:24 PM IST
തൃശൂര്‍: ചേലക്കരയില്‍ പഞ്ചായത്ത് അംഗത്തിന് ക്രൂരമര്‍ദ്ദനം. മദ്യലഹരിയില്‍ എത്തിയ യുവാക്കളാണ് ചേലക്കര പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ശശിധരനെ മര്‍ദ്ദിച്ചത്.
വല്ലങ്ങിപ്പാറ സ്വദേശികളായ രതീഷ്, ശ്രീദത്ത് എന്നിവര്‍ ചേര്‍ന്നാണ് ശശിധരനെ മര്‍ദ്ദിച്ചത്. വാഹനത്തിന്റെ അമിതവേഗത ചോദ്യം ചെയ്തതാണ് യുവാക്കളെ പ്രകോപിപ്പിച്ചത്. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
ആക്രമണത്തില്‍ തുടയെല്ല് പൊട്ടി ശശിധരന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വീടിനടുത്തുള്ള റോഡ് സൈഡില്‍ ശശിധരൻ നില്‍ക്കുമ്പോഴാണ് യുവാക്കൾ അമിതവേഗത്തില്‍ ബൈക്കിലെത്തിയത്.
ബൈക്ക് ഇടിക്കാതിരിക്കാന്‍ ഒഴിഞ്ഞുമാറിയ ശശിധരന് നിലത്ത് വീണു. ഇത് ചോദ്യം ചെയ്തതാണ് അക്രമത്തിലേക്ക് വഴിവച്ചത്.