തി​രു​വ​ന​ന്ത​പു​രം: കെ ​സ്റ്റോ​ര്‍ ആ​ക്കു​ന്ന റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ഇ​നി മു​ത​ല്‍ പാ​സ്‌​പോ​ര്‍​ട്ടി​ന്‍റെ അ​പേ​ക്ഷ​യും ന​ല്‍​കാ​മെ​ന്ന് ഭ​ക്ഷ്യ സി​വി​ല്‍ സ​പ്ലൈ​സ് മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍. കെ ​സ്റ്റോ​റു​ക​ളി​ല്‍ അ​ക്ഷ​യ സെ​ന്‍റ​റു​ക​ള്‍ വ​ഴി​യു​ള്ള സേ​വ​ന​ങ്ങ​ളും ല​ഭി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​ര​ത്ത് കെ ​സ്റ്റോ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗ്രാ​മ പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് അ​വ​ശ്യ സേ​വ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി പ​ട്ട​ണ​ങ്ങ​ളി​ലേ​ക്കു​ള്ള ദീ​ര്‍​ഘ ദൂ​ര യാ​ത്ര​ക​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ഇ​തു​വ​ഴി സാ​ധി​ക്കും.

നി​ല​വി​ല്‍ 2300ല​ധി​കം ക​ട​ക​ള്‍ കേ​ര​ള​ത്തി​ല്‍ കെ ​സ്റ്റോ​ര്‍ ആ​യി​ട്ടു​ണ്ട്. ഓ​ണം ക​ഴി​യു​മ്പോ​ള്‍ 14000 റേ​ഷ​ന്‍ ക​ട​ക​ള്‍ കൂ​ടി കെ ​സ്റ്റോ​ര്‍ ആ​ക്കു​യാ​ണ് ല​ക്ഷ്യം എ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​ധാ​ര്‍ സേ​വ​ന​ങ്ങ​ള്‍, പെ​ന്‍​ഷ​ന്‍ സേ​വ​ന​ങ്ങ​ള്‍, ഇ​ന്‍​ഷു​റ​ന്‍​സ് സേ​വ​ന​ങ്ങ​ള്‍, ടി​ക്ക​റ്റ് ബു​ക്കിം​ഗ് തു​ട​ങ്ങി​യ സേ​വ​ന​ങ്ങ​ളെ​ല്ലാം ഇ​നി കെ-​സ്റ്റോ​ര്‍ വ​ഴി ല​ഭ്യ​മാ​ക്കും.

ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ള്‍ ല​ഭ്യ​മ​ല്ലാ​ത്ത ഗ്രാ​മ​ങ്ങ​ളി​ല​ട​ക്കം റേ​ഷ​ന്‍ ക​ട​ക​ള്‍ കെ- ​സ്റ്റോ​ര്‍ ആ​ക്കു​ന്ന​ത് വ​ഴി മൂ​ല്യ​വ​ര്‍​ധി​ത സേ​വ​ന​ങ്ങ​ളും ഉ​ല്‍​പ്പ​ന്ന​ങ്ങ​ളും ന​ല്‍​കാ​നു​ത​കും വി​ധം കേ​ര​ള​ത്തി​ലെ ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ ശൃം​ഖ​ല കൂ​ടു​ത​ല്‍ ശ​ക്ത​മാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.