അ​ബു​ദാ​ബി: ഏ​ഷ്യാ ക​പ്പി​ല്‍ ബം​ഗ്ലാ​ദേ​ശി​നെ​തി​രെ അ​ഫ്ഗാ​നി​സ്ഥാ​ന് 155 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം. ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത ബം​ഗ്ലാ​ദേ​ശ് അ​ഞ്ചു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 154 റ​ൺ​സ് നേ‌​ടി​യ​ത്.

ബം​ഗ്ലാ ക​ടു​വ​ക​ൾ​ക്ക് മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ചെ​ങ്കി​ലും മു​ത​ലാ​ക്കാ​നാ​യി​ല്ല. 6.4 ഓ​വ​റി​ൽ 63 റ​ൺ​സി​നാ​ണ് ആ​ദ്യ വി​ക്ക​റ്റ് അ​വ​ർ​ക്ക് ന​ഷ്ട​മാ​യ​ത്. അ​ർ​ധ​സെ​ഞ്ചു​റി നേ​ടി​യ (52) ത​ന്‍​സി​ദ് ഹ​സ​ന്‍ ത​മീ​മാ​ണ് ടോ​പ് സ്‌​കോ​റ​ര്‍.

സെ​യ്ഫ് ഹ​സ്സ​ന്‍ (30), തൗ​ഹി​ദ് ഹൃ​ദോ​യ് (26) എ​ന്നി​വ​ർ മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്തു. അ​ഫ്ഗാ​നി​സ്ഥാ​നാ​യി റാ​ഷി​ദ് ഖാ​ന്‍, നൂ​ര്‍ അ​ഹ​മ്മ​ദ് എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റു​ക​ൾ വീ​തം​വീ​ഴ്ത്തി.